ആന്ധ്രപ്രദേശ് ; അമിത് ഷായുടെ കത്തിന് മറുപടി നല്‍കി ചന്ദ്ര ബാബു നായിഡു. ബിജെപി അദ്ധ്യക്ഷന്‍ കള്ളം പറയുകയാണെന്നും. അമിത് ഷായുടെ കത്ത് ആന്ധ്രയെ അപമാനിക്കുന്നതാണെന്നും ചന്ദ്ര ബാബു നായിഡു മറുപടി നൽകി. പ്രധാനമന്ത്രി ആന്ധ്രക്കായി നൽകിയ ഉറപ്പുകളിൽ നിന്ന് പിറകോട്ടുപോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി .ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ എൻ.ഡി.എ വിട്ട ചന്ദ്രബാബു നായിഡുവിന് കത്തയച്ചത്.
എൻ.ഡി.എ വിടാനുള്ള ടി.ഡി.പി തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയി. വികസനത്തിനാണ് എൻ.ഡി.എ സര്‍ക്കാര്‍ പ്രഥമ പരിഗണന നൽകുന്നത്. ആന്ധ്രയുടെ വികസനത്തിനായി പ്രധാനമന്ത്രി നൽകിയ ഉറപ്പുകളിൽ നിന്ന് ഇതുവരെ പുറകോട്ടുപോയിട്ടില്ല. ടി.ഡി.പി ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം രാഷ്ട്രീയത്തിലേ വിഭജനത്തിന് മാത്രമെ ഉപകരിക്കൂവെന്നാണ് അമിത്ഷാ നൽകിയ കത്തിൽ പറയുന്നത്.
അതേസമയം വിട്ട് ടി.ഡി.പി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഉറച്ചുനിൽക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ALSO READ ;48 മണിക്കൂറിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ ചൂട് കാറ്റ് വീശിയടിക്കും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Post Your Comments