കൂത്തുപറന്പ്: വാഹനാപകടം നാലുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പുലർച്ചെ ആറോടെ കോട്ടയംപൊയിലിനടുത്ത് ഏഴാംമൈലില്‍ വൈക്കോൽ ലോറിക്കു പിന്നിൽ ഇടിച്ച് കാർ യാത്രികരായ മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസറും കണ്ണൂർ മുഴക്കുന്ന് സ്വദേശിയുമായ വിവേക് മുഴക്കുന്ന് (40), ഭാര്യ ശ്വേത (35), മകൻ ആദിദേവ് (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ലോറി ക്ലീനറും കർണാടക സ്വദേശിയായ മണിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും. കാർ യാത്രികരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിസ്ഥലമായ അരൂരിൽനിന്നും മുഴക്കുന്നിലേക്ക് വരികയായിരുന്നു വിവേകും കുടുംബവും. കാറിന്റെ മുൻവശം അപകടത്തിൽ പൂർണമായും തകർന്നു. കതിരൂർ പോലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
also read ;ലഗേജ് നിയമം സംബന്ധിച്ച് പ്രവാസികള്‍ക്ക് ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശങ്ങള്‍
Post Your Comments