Latest NewsNewsIndia

ജനശ്രദ്ധ തിരിക്കാനുള്ള ഒത്തുകളിയാണ് മുംബൈയിലെ കർഷക മാർച്ചെന്ന് കോൺഗ്രസ് നേതാവ്

മുംബൈ : മഹാരാഷ്ടയില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ബിജെപിയുടെ ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം.

സംസ്ഥാനത്ത് കോണ്‍ഗ്രസും എന്‍സിപിയും നടത്തികൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ബിജെപിയും കിസാന്‍ സഭയും ചേര്‍ന്ന്‍ നടത്തിയ ഒത്തുകളിയാണ് ഈ മാര്‍ച്ചെന്നു സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടില്‍ അറിയിച്ചു.

കിസാന്‍ സഭ മാര്‍ച്ച്‌ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാരും മന്ത്രിമാരും സഭയുടെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയിതിരുന്നെന്നും രാധാകൃഷ്ണ വിഖേ പറഞ്ഞു.

കോണ്‍ഗ്രസ് നടത്തിയ കര്‍ഷക സമരങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ മാനിച്ചില്ലെന്നും രാധാകൃഷ്ണ വിഖേ നിയമസഭയില്‍ തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button