മെക്സിക്കോ: കണ്ണുകള്‍ ചൂഴ്ന്നെടുത്ത വിധത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ കാമുകന് തന്നെ ക്രൂരമായി മര്‍ദിക്കുന്നു എന്ന് ഇവര്‍ വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. തന്നെ സഹായിക്കണമെന്നും കാമുകന് തന്നെ തടങ്കലിലാക്കി ക്രൂരമായി ഉപദ്രവിക്കുകയാണെന്നും യുവതി വീഡിയോയിലൂടെ പറഞ്ഞു.
എസ്കോര്‍ട്ട് കെനി ഫിനോല്‍ എന്ന യുവതിയാണ് ദാപുണമായി കൊല്ലപ്പെട്ടത്. തന്റെ മുന്കാമുകന് ഉപദ്രവിക്കുന്നു എന്ന് ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. മുഖത്തും കൈകളിലും ദേഹത്തും മര്‍ദനമേറ്റ പാടുകള്‍ വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു. തന്നെ സഹായിക്കണം എന്നും യുവതി ആവശ്യപ്പെട്ടിരുന്നു.
വീഡിയോ പുറത്തെത്തി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ക്രൂരമായി ഉപദ്രവിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കണ്ണുകള്‍ ചൂഴ്ന്നെടുത്തിരുന്നു. കാമുകന് ബ്രയാന്‍ മുറീഷ്യോയാണ് കെനിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നത്. നാല് മാസം മുമ്പ് ഫെബ്രുവരി 25ന് മെക്സിക്കോയിലെ ഒരു തെരുവില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖത്തും മറ്റും ആസിഡ് ഒഴിച്ച ശേഷം കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments