KeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം പങ്കുവച്ച് യേശുദാസ്

തൃപ്പൂണിത്തുറ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം പങ്കുവച്ച് ഗാനഗന്ധര്‍വന്‍ യേശുദാസ്. ഗുരുവായൂര്‍ അമ്പലത്തില്‍ കയറുക എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിന് ഇതുവരെ സാധിക്കാത്തതില്‍ ഏറെ വിഷമവും അദ്ദേഹത്തിനുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പങ്കുവച്ചത് കഴിഞ്ഞ ദിവസം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പേരില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്.

read also: ക്ഷേത്രത്തിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ യേശുദാസ്

പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല സംഗീതംകൊണ്ട് ഒന്നും നേടാന്‍ കഴിയാതിരുന്ന കാലത്ത് നീ സംഗീതം പഠിക്കണം എന്നു പറഞ്ഞ അച്ഛന്റെ മകനായി പിറന്നതില്‍ അഭിമാനിക്കുന്നതായും യേശുദാസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ കോപ്രാണ്ടിത്തരമായി സംഗീതപഠനവും പ്രയോഗവുമെല്ലാം അധഃപതിക്കുന്നതു കാണുമ്പോള്‍ പ്രയാസമുണ്ടെന്നും അവാര്‍ഡോ മറ്റെന്തെങ്കിലും പ്രശംസയോ കിട്ടുമ്പോള്‍ തനിക്കെല്ലാമായി എന്നു കരുതുന്നവരോട് ഇത്രയുംകാലം സംഗീതം ഉപാസിച്ചിട്ടും ഞാന്‍ ഒന്നുമായില്ലല്ലോ എന്ന ചിന്തയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും യേശുദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button