ഹൈദരാബാദ്: വിശ്വഹിന്ദു പരിഷത്തിന്റെ രാമ രാജ്യ രഥയാത്രയ്ക്കു ഹൈദരബാദില്‍ വിലക്ക്. യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ തെലുങ്കാന പൊലീസ് നടപടി ഹൈദരാബാദ് ഹൈക്കോടതി ശരി വെച്ചു. യാത്ര വിലക്കിയ തെലങ്കാന പോലീസ് നടപടി സ്റ്റേ ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഉത്തരവിനെതിരേ വിഎച്ച്‌പി നേതൃത്വം നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
ഇതോടെ ബസറയില്‍നിന്നു സെക്കന്ദരാബാദിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്കു നടത്താനിരുന്ന റാലി അനിശ്ചിതത്വത്തിലായി. ഈമാസം 18-ന് ഉഗഡി ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച് 31ന് അവസാനിക്കുന്ന തരത്തില്‍ യാത്ര നടത്താനായിരുന്നു വിഎച്ച്‌പി തീരുമാനിച്ചിരുന്നത്. എന്നാൽ പൊലീസ് യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
രഥയാത്ര യാത്ര സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച് കോടതി യാത്രയ്ക്കുള്ള വിലക്ക് നീക്കാന്‍ വിസമ്മതിക്കുകയായിരുന്നു
Post Your Comments