Latest NewsNewsIndiaInternational

ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ അമേരിക്കയില്‍ നിന്നും തിരിച്ചടി

വാഷിങ്ടൻ:  ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ അമേരിക്കയില്‍ നിന്നും തിരിച്ചടി. യുഎസിലെ വ്യവസായങ്ങളെ തകർക്കുന്നു എന്നാരോപിച്ചു ചൈനയിൽ നിന്നും ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക് ഉൽപന്നങ്ങൾക്കുമേൽ (സ്റ്റീൽ ഫ്ലാൻജ്) യുഎസ് ഭരണകൂടം ആന്റി ഡംപിങ് ഡ്യൂട്ടി ഉരുക്ക് ഉൽപന്നങ്ങൾ യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് ചൈനയും ഇന്ത്യയും അന്യായമായി സബ്സിഡി നൽകുന്നു എന്നാരോപിച്ചാണു നടപടി.

Also Read : ഷോപ്പിങ് മാളില്‍ ടാറ്റൂ ആരാധകര്‍ നഗ്നരായി കറങ്ങിയതിനെ തുടർന്ന് പിഴ ചുമത്തി പോലീസ്

എന്നാൽ, സബ്സിഡി പൂർണമായി പിൻവലിക്കാൻ എട്ടുവർഷം കാലാവധിയുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ചയ്ക്കു സന്നദ്ധമാണെന്നും ഇന്ത്യ മറുപടിനൽകി. എന്നാൽ രാജ്യത്തെ വ്യവസായങ്ങൾ തകരുന്നത് നോക്കിയിരിക്കാനാവില്ലെന്നാണു യുഎസ് നിലപാട്. ഇന്ത്യയിൽനിന്നു ചെമ്മീൻ ഇറക്കുമതിക്കുമേലും യുഎസ് നേരത്തേ അധികനികുതി ചുമത്തിയിരുന്നു.

വൻ സബ്സിഡി ലഭിക്കുന്നതിനാൽ ഇന്ത്യൻ ഉരുക്കുൽപന്നങ്ങൾ കുറഞ്ഞവിലയ്ക്കു യുഎസ് കമ്പോളത്തിൽ വിറ്റഴിക്കുന്നതായി കഴിഞ്ഞയാഴ്ച ലോക വ്യാപാര സംഘടനയിൽ യുഎസ് പരാതിപ്പെട്ടിരുന്നു.

പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ നീക്കമെങ്കിലും ഇന്ത്യയും തിക്തഫലം അനുഭവിക്കേണ്ടിവരും. യുഎസ് ഇത്തരത്തിൽ കടുത്തനടപടികൾ എടുക്കുന്നതോടെ ഇതരരാജ്യങ്ങളും ഇറക്കുമതി നയം കർശനമാക്കുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button