Latest NewsNewsIndia

ഇന്ത്യയും ചൈനയും യു.എസിലെ വ്യവസായങ്ങള്‍ തകര്‍ക്കുന്നു; ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടി

വാഷിങ്ടൻ:  ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ അമേരിക്കയില്‍ നിന്നും തിരിച്ചടി. യുഎസിലെ വ്യവസായങ്ങളെ തകർക്കുന്നു എന്നാരോപിച്ചു ചൈനയിൽ നിന്നും ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക് ഉൽപന്നങ്ങൾക്കുമേൽ (സ്റ്റീൽ ഫ്ലാൻജ്) യുഎസ് ഭരണകൂടം ആന്റി ഡംപിങ് ഡ്യൂട്ടി ഉരുക്ക് ഉൽപന്നങ്ങൾ യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് ചൈനയും ഇന്ത്യയും അന്യായമായി സബ്സിഡി നൽകുന്നു എന്നാരോപിച്ചാണു നടപടി.

Also Read : നസ്രിയയും മിയയും പ്രിത്വി രാജും ഒരുപോലെയാണ് ;കാരണം ഇതാണ്

വൻ സബ്സിഡി ലഭിക്കുന്നതിനാൽ ഇന്ത്യൻ ഉരുക്കുൽപന്നങ്ങൾ കുറഞ്ഞവിലയ്ക്കു യുഎസ് കമ്പോളത്തിൽ വിറ്റഴിക്കുന്നതായി കഴിഞ്ഞയാഴ്ച ലോക വ്യാപാര സംഘടനയിൽ യുഎസ് പരാതിപ്പെട്ടിരുന്നു.

പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ നീക്കമെങ്കിലും ഇന്ത്യയും തിക്തഫലം അനുഭവിക്കേണ്ടിവരും. യുഎസ് ഇത്തരത്തിൽ കടുത്തനടപടികൾ എടുക്കുന്നതോടെ ഇതരരാജ്യങ്ങളും ഇറക്കുമതി നയം കർശനമാക്കുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button