Latest NewsIndiaNews

ജയിലിൽ ഉള്ള എം.എൽ.എമാരെ രാജ്യസഭയിലേക്ക് വോട്ടു ചെയ്യുന്നത് കോടതി തടഞ്ഞു

ലഖ്നൗ : ഉത്തർ പ്രദേശിൽ മായാവതി അഖിലേഷ് യാദവ് സഖ്യത്തിന് തിരിച്ചടിയായി എം എൽ എ മാർക്ക് രാജ്യസഭയിലേക്ക് വോട്ടു ചെയ്യുന്നതിൽ വിലക്ക്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളുടേയും ഓരോ എം.എൽ.എമാർക്ക് വോട്ടു ചെയ്യാനാകില്ല . ക്രിമിനൽ കേസിൽ പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് വോട്ട് ചെയ്യാനാകാത്തത്.

ബിഎസ്‌പി എം.എൽ.എ മുഖ്തർ അൻസാരി , സമാജ്വാദി എം.എൽ.എ ഹരി ഓം യാദവ് എന്നിവരെയാണ് വോട്ടു ചെയ്യുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി വിലക്കിയത്. ഇത് ബിഎസ്പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള സഖ്യ നീക്കത്തിന് ‌ തിരിച്ചടിയായി. പത്തു സീറ്റിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പു നടക്കുന്നത് . ഇതിൽ എട്ടിലും ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ജയിക്കും .

ബിഎസ്പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെങ്കിൽ എസ്.പിയുടെ പിന്തുണ ആവശ്യമാണ് . ഓരോ വോട്ടും നിർണായകമാണെന്നിരിക്കെ ജയിലിൽ ഉള്ള എം.എൽ.എ മാർക്ക് വോട്ടു ചെയ്യാനാകാത്തത് പ്രതിപക്ഷ നീക്കത്തെ ബാധിക്കാനാണ് ‌ സാദ്ധ്യത. ഏവരും ഉറ്റുനോക്കുന്നത് യു പിയിലേക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button