NewsIndia

.മലയാളി വീട്ടമ്മ സൗദിയില്‍ ആത്മഹത്യ ചെയ്തു : മരിച്ചത് മകളെ സ്‌കൂളിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം

റിയാദ്: മലയാളി വീട്ടമ്മയെ സൗദിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണ (43) യെ സൗദി അറേബ്യയിലെ ഹഫൂഫില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ഏഴു വര്‍ഷമായി സൗദി അറേബ്യയില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍.

പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മകളെ രാവിലെ സ്‌കൂളിലേക്ക് അയച്ചതിനു ശേഷമായിരുന്നു ആത്മഹത്യയെന്നാണ് സൂചന. പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാതിരുന്നതിനാല്‍ അച്ഛനെ വിവരമറിയിക്കുകയും ജനല്‍ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്.

ആദ്യം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭര്‍ത്താവ് ജയരാജന്‍ വൃക്ക രോഗിയാണ്. മൂത്ത മകള്‍ നാട്ടില്‍ പ്ലസ്റ്റുവിന് പഠിക്കുന്നു. ജീവനൊടുക്കിയതിന് പിന്നില്‍ എന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സുവര്‍ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button