KeralaLatest NewsNews

മധുവിന്റെ സഹോദരി പോലീസിലേക്ക്; ഒടുവില്‍ വിജയം ചന്ദ്രികയുടെ കൈകളില്‍

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസിലേക്ക്. പിഎസ്.സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിയില്‍ അഞ്ചാം റാങ്കാണ് ചന്ദ്രിക നേടിയത്.

നിലവില്‍ അഞ്ച് ഒഴിവുകള്‍ ഉണ്ട് എന്നതിനാല്‍ ചന്ദ്രികയ്ക്ക് നിയമനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധു കൊല്ലപ്പെട്ടിട്ട് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് ചന്ദ്രികയ്ക്ക് ജോലി ലഭിക്കുന്നത്.

Also Read : പൊലീസിന്റെ മുന്നിൽ വെച്ച് മകളെ പീഡിപ്പിച്ച യുവാവിനോട് അമ്മ ചെയ്തത് ; വീഡിയോ

കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടി അഗളിയില്‍ മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റം ആരോപിച്ച് നാട്ടുകര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വെച്ച് മധു മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button