ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം ലഭിച്ചു. ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് ജാമ്യം ലഭിച്ചത്. ജാമ്യം അനുദവിച്ചത് ഡല്‍ഹി ഹൈക്കോടതിയാണ്. കാര്‍ത്തി സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നുമുള്ള സി.ബി.ഐയുടെ വാദം കോടതി തള്ളി.
എന്നാല്‍ കാര്‍ത്തിയുടെ അഭിഭാഷകന്‍ സി.ബി.ഐയുടെ വാദങ്ങളെ എതിര്‍ത്തു. സി.ബി.ഐയുടെ തെളിവ് നശിപ്പിക്കുമെന്ന വാദം കാര്‍ത്തിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. സി.ബി.ഐ കാര്‍ത്തിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് തന്റെ കക്ഷി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ ചോദിച്ചു.
ഫെബ്രുവരി 28നാണ് അഴിമതിക്കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ഐ.എന്‍.എക്‌സ് മീഡിയക്ക് കാര്‍ത്തി വഴിവിട്ട സഹായം ചെയ്തുവെന്നാണ് കേസ്.
Post Your Comments