KeralaLatest NewsNews

കീഴാറ്റൂർ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു

തളിപ്പറമ്പ്: സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണമെന്ന് നടന്‍ ജോയ് മാത്യു. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം. കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്‌നമാണ് കീഴാറ്റൂരിലേതെന്നും ഇതിനെ വെറും ഒരു പ്രാദേശിക പ്രശ്‌നമായി മാത്രം കാണരുതെന്നും ജോയ് മാത്യു പറഞ്ഞു. കീഴാറ്റൂര്‍ സമരവയല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

read also: കീഴാറ്റൂരിലെ സിപിഎം നിലപാട് സദുദ്ദേശ്യപരമോ?

‘ആദ്യം സര്‍ക്കാര്‍ ആവശ്യമുള്ളത്ര കുടിവെള്ളം ഉറപ്പാക്കുകയും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയുമാണ് വേണ്ടത്. റോഡ് അതിന് ശേഷമാണ്. റോഡുകള്‍ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ലെന്നും പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് ആദ്യം ഇതിനൊരു പോംവഴി കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരാളാണെങ്കിലും പറയുന്നത് ശരിയാണെങ്കില്‍ അവരോടൊപ്പം നില്‍ക്കണം. അതാണ് ഒരു ജനപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന്റെ പേരില്‍ ജയില്‍ പോവണമെങ്കില്‍ പോവാന്‍ തയ്യാറാവണം. അല്ലാതെ മര്‍ക്കട മുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല’. ജോയ് മാത്യു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button