KeralaLatest NewsNews

തയാറെടുപ്പില്ലാതെയാണ് ജി.എസ്.ടി അവതരിപ്പിച്ചത്: ഗീതാ ഗോപിനാഥ്

കൊച്ചി: ജിഎസ്ടി അവതരിപ്പിക്കും മുമ്പ് കൂടുതല്‍ തയാറെടുപ്പ് വേണമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാനസര്‍ക്കാരിന്‍റെ നികുതി വരുമാനത്തില്‍ തന്നെ ഇടിവുണ്ടാക്കിയിരിക്കുകയാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ പോരായ്മകള്‍.

അതേസമയം സംസ്ഥാന സമ്പദ്വ്യവസ്തയുടെ വളര്‍ച്ചയില്‍ ഒരു ശതമാനത്തോളം വര്‍ധനയുണ്ടെന്നും ഗീത വ്യക്തമാക്കി. എങ്കിലും ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്‍റെ 4.5 ശതമാനത്തിലെത്തിയത് ആശ ങ്കയുണര്‍ത്തുന്നതാണ്. ചെലവുകളുടെ വളര്‍ച്ചയും ക്രമാതീതമാണ്. വിമര്‍ശനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സമ്പത് വ്യവസ്ഥ ശക്തമായിത്തന്നെയാണു വളരുന്നതെന്ന് ഗീത പറഞ്ഞു.

Also Read : കൂടുതല്‍ ഗുണങ്ങൾ ജിഎസ്ടി വഴി ലഭിച്ചെന്ന് മനോഹര്‍ പരീക്കര്‍

എണ്ണവിലയിടിഞ്ഞപ്പോള്‍ മിക്ക രാദ്യങ്ങളും തകര്‍ച്ചയിലായെങ്കിലും ഇന്ത്യയ്ക്ക് അത് അനുഗ്രഹമാവുകയായിരുന്നു. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായിതാരതമ്യം ചെയ്താല്‍ ഇന്ത്യയുടെ വളര്‍ച്ച ഒട്ടും പിന്നിലല്ലെന്നും ഗീത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button