NewsGulf

ദുബായില്‍ ജോലിയക്കെന്ന് പറഞ്ഞ് എത്തിച്ചത് മസ്‌ക്കറ്റില്‍ : ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിച്ചു : സുഷമസ്വരാജിന്റെ സഹായം തേടി ബന്ധുക്കള്‍

ന്യൂഡല്‍ഹി: ദുബായിലേക്ക് ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയി മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മകള്‍ സിന്ധു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും ഇന്ത്യന്‍ എംബസ്സിയുടേയും തെലുങ്കാന സര്‍ക്കാരിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മകള്‍.

ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം തൊഴില്‍ ദാതാക്കള്‍ യുവതിയെ മസ്‌കറ്റിലേക്ക് കടത്തുകയായിരുന്നു. പിന്നീട് അവിടെ നിന്ന് യുവതി രക്ഷപ്പെട്ട് ഒരു പള്ളിയില്‍ അഭയം തേടുകയും പിന്നീട് അവരെ ആളുകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ എത്തിക്കുകയായിരുന്നു.

മസ്‌കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനായി 15,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇത് വിസ്സമിതിച്ചതിനെ തുടര്‍ന്ന് അവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി നാലാം തീയതിയാണ് ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.

എന്നാല്‍ സ്പോണ്‍സറുടെ അടുത്ത് പാസ്പോര്‍ട്ട് ഉള്ളതിനാല്‍ ഇവര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സിന്ധു മന്ത്രിയുടെയും ഇന്ത്യന്‍ എംബസ്സിയുടേയും തെലുങ്കാന സര്‍ക്കാരിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button