Latest NewsIndiaNews

മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിക്ക് മർദ്ദനം

മുംബൈ: മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിക്ക് മർദ്ദനം. ക്യാബിന്‍ സൂപ്പര്‍വൈസറാണ് സസ്യാഹാരിയായ യാത്രക്കാരന് മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിയെ മർദ്ദിച്ചത്. സംഭവം നടന്നത് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന എയര്‍ഇന്ത്യയുടെ എ.ഐ. 121 വിമാനത്തിലാണ്.

സസ്യാഹാരമാണ് ബിസിനസ് ക്ലാസില്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന് വിമാനത്തിലെ ജീവനക്കാരി മാംസാഹാരമാണ് നല്‍കിയത്. ഇത് യാത്രക്കാരന്‍ ക്യാബിന്‍ സൂപ്പര്‍വൈസറിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാരി ക്ഷമാപണം നടത്തുകയും ഭക്ഷണം മാറ്റി നല്‍കുകയുമായിരുന്നു.

read also: പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു

എന്നാല്‍, ക്യാബിന്‍ സൂപ്പര്‍വൈസര്‍ ഇതിന് ശേഷം ഈ വിഷയം ചൂണ്ടിക്കാട്ടി അവരെ ശാസിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ ഇന്‍ഫ്‌ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പാരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button