Latest NewsKeralaNews

ജയിലിനുള്ളിൽ ആകാശ് യുവതിയുമായി പകൽ മുഴുവൻ ചെലവഴിച്ചതായി കെ സുധാകരൻ

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന്‌ പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്നാണ് പുതിയ ആരോപണം.

ഷുഹൈബ് വധക്കേസ് പ്രതികളുടെ സെൽ പൂട്ടാറില്ലെന്നും 3 ദിവസങ്ങളിൽ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്നും കോൺഗ്രസ് നേതാവ് കെ സുധാകരനാണ് ആരോപിച്ചത്. ഇത് സംബന്ധിച്ച് ജയിൽ ഡിജിപിക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. ആകാശിനും മറ്റു പ്രതികൾക്കും ജയിലിൽ ഉദ്യോഗസ്ഥർ വഴിവിട്ടു സഹായിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.

മാർച്ച് 9 ന്‌ ജയിലിൽ എത്തിയ യുവതി രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണിവരെ സന്ദർശകർക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് ആകാശുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 13 നും ഇത് ആവർത്തിച്ചു. അന്ന് ഉച്ചക്ക് പുറത്തുപോയ യുവതി രണ്ടരയ്ക്ക് വീണ്ടും എത്തി നാലര വരെ സംസാരിച്ചു. മാർച്ച് 16 നും ഇത് ആവർത്തിച്ചതായി സുധാകരൻ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button