വീട് പണിത് തീർന്ന ശേഷമാണ് മുറികൾക്ക് വേണ്ട വലിപ്പം കിട്ടിയില്ലെന്ന് പലർക്കും തോന്നുന്നത്.മുറികൾക്ക് വലിപ്പം കൂട്ടാൻ പൊളിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ല എന്ന് ചിന്തിക്കുന്നവർക്ക് ഇതാ ഒരു പരിഹാര മാർഗം.
മുറിക്കുള്ളിലെ ഫർണിച്ചറുകൾ അലങ്കോലമായി ഇടാതെ അടുക്കും ചിട്ടയോടെയും വെയ്ക്കുക. ഒരു മുറിയില്‍ ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ മാത്രം ഉപയോഗിക്കുക . കൂടുതല്‍ ഫര്‍ണിച്ചറുകള്‍ കൊണ്ട് മുറി നിറച്ചാല്‍ അത് വീട്ടിലുള്ളവര്‍ക്ക് ആലോസരമുണ്ടാക്കും. കൂടാതെ അലങ്കോലമായി കിടക്കുന്ന ഫര്‍ണിച്ചറുകള്‍ മുറി നിറഞ്ഞ് കിടക്കുന്നൊരു ഫീലുണ്ടാക്കുകയും മുറിക്കുള്ളില്‍ പിന്നെ നിന്നു തിരിയാന്‍ സ്ഥലമില്ലാതെ തീരെ ചെറുതായി പോയെന്ന് തോന്നുകയും ചെയ്യു.
Read more :ഈ ദുശീലങ്ങൾ നിങ്ങൾക്കുണ്ടോ ? എങ്കിൽ ഇതാ ചില പരിഹാരമാർഗങ്ങൾ
ചെറിയ മുറികളിലെ വാതിൽ, ജനൽ എന്നിവയ്ക്ക് ഗ്ലാസുകൊണ്ടുള്ള വാതിൽ തന്നെ വയ്ക്കണം.അതുവഴി ധാരാളം വെളിച്ചം മുറികളിലേക്ക് കടക്കുകയും അങ്ങനെ മുറിക്ക് പതിവിലും വലിപ്പം തോന്നുകയും ചെയ്യും.
വീട്ടിലെ തറയ്ക്കും സീലിങിനും വെള്ള നിറം തിരഞ്ഞെടുക്കാം. ഇത് വീടിന് മൊത്തത്തിലൊരു റിച്ച് ഫീലിംഗ് നല്‍കും.നിലത്ത് പാകാന്‍ വെള്ള നിറത്തിലുള്ള മാര്‍ബിളോ ടൈലോ തെരഞ്ഞെടുക്കാവുന്നതാണ്. ഓഫ് വൈറ്റ്, പേള്‍ വൈറ്റ് എന്നിവയും തിരഞ്ഞെടുക്കാം
കണ്ണില്‍ കാണുന്ന പെയിന്റിങുകളും മറ്റും വങ്ങി വാങ്ങി ചുമരുകളില്‍ നിറക്കുന്നത് എത്ര വലിയ മുറിയാണെങ്കിലും വലിപ്പം കുറവുള്ളതായി തോന്നിയ്ക്കും. ചെറിയ മുറികളില്‍ അത്യാവശ്യമുള്ള അലങ്കാര വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
പുതിയ വീടുകളിൽ കൂടുതലായി കാണുന്നത് മൾട്ടി പർപ്പസ് ഫർണിച്ചറുകളാണ്. കാരണം ഒരേ സമയം അവകൊണ്ട് പല പല ഉപയോഗങ്ങൾ ഉണ്ടാകും.ചെറിയ മുറികളിൽ അത്തരം ഫർണിച്ചറുകൾ ഉപയോഗിച്ചാൽ സ്ഥലം ലഭിക്കുകയും അതേപോലെ പ്രയോജനപ്പെടുകയും ചെയ്യും.
തയ്യാറാക്കിയത് : റിഷിക
Post Your Comments