മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാ ഹസാരെ ദില്ലിയില്‍ വീണ്ടും നിരാഹാര സമരം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അണ്ണാ ഹസാരെ അനിശ്ചിതകാല സമരം ആരംഭിച്ചത്. ദില്ലിയിലെ രാംലീല മൈതാനത്തണുപ് അദ്ദേഹം സമരം ആരംഭിച്ചത്. കർഷകരയുടെ ആവശ്യങ്ങൾ അംഗീകരിക്കുക, ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരിക തുടങ്ങിയവയാണ് ഹസാരയുടെ ആവശ്യം.
പലവട്ടം തന്റെ ആവശ്യങ്ങൾ അറിയിക്കാനായി പ്രധാനമത്രിയെ കാണാൻ ശ്രമിച്ചെങ്കിലും ഇതിന് യാതൊരു അനുമതിയും ലഭിച്ചില്ല. തുടർന്നാണ് അണ്ണാ ഹസാരെ സമരം തുടങ്ങിയത്. സമരത്തിൽ നിന്ന് പിന്മാറാനായി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
also read:അണ്ണാ ഹസാരെ സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചു
സമരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാന്‍ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കുന്നതല്ല.സമരത്തിന്റെ ആസൂത്രണ, നടത്തിപ്പു ചുമതല വഹിക്കുന്ന കോര്‍ കമ്മിറ്റി അംഗങ്ങളോടു ഭാവിയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.
Post Your Comments