Latest NewsNewsInternational

പീഡന ശ്രമം; ഹോട്ടലിന്റെ ആറാം നിലയിൽ മോഡല്‍ താഴേക്ക് ചാടി

ദുബായ്: പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ മോഡല്‍ ആറാം നിലയില്‍ നിന്നും ചാടി. റഷ്യന്‍ മോഡലായ എകത്രീന സ്റ്റെസ്യൂക്കാണ് കെട്ടിട സമുച്ചയത്തിന്റെ ആറാം നിലയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും താഴേയ്ക്ക് ചാടിയത്.വീഴ്ചയിൽ മോഡലിന്റെ നട്ടെല്ലിന് പരിക്കേറ്റു. മരണത്തിൽ നിന്ന് ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മുറിയില്‍ ഒപ്പമുണ്ടായിരുന്ന അമേരിക്കക്കാരന്‍ ബലാത്സംഗം ചെയ്യാനൊരുങ്ങുകയും ഇതിനായി കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് മോഡൽ ജനൽ വഴി പുറത്തേക്ക് ചാടിയത്. റഷ്യന്‍ ടാബ്ളോയ്ഡായ കോംസോമോല്‍സ്ക്യാ പ്രാവ്ഡയ്ക്ക് വേണ്ടി ഫോട്ടോ സെഷനായി ഫെബ്രുവരി 15 നാണ് യുവതി യുഎഇ യില്‍ എത്തിയത്. പ്രതിയായ അമേരിക്കക്കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം അപകടത്തിൽപ്പെട്ട മോഡലിന് നേരെ കുറ്റം തിരിക്കാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു .

also read:ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്

മാര്‍ച്ച്‌ 3 നായിരുന്നു സംഭവം.സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 22 കാരിയായ മോഡലിനെതിരേ പ്രതിയാക്കപ്പെട്ടയാള്‍ കൗണ്ടര്‍ പെറ്റീഷൻ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button