ട്വിറ്ററിന്റെയും, ഗൂഗിലിന്റെയും സുരക്ഷ ഉദ്യോഗസ്ഥർ രാജി വെച്ചു. ട്വിറ്ററിന്റെ സുരക്ഷ ഉദ്യോഗസ്ഥനായ മൈക്കിൾ കോട്സ് തന്റെ ട്വീറ്റിലൂടെയാണ് വിവരം അറിയിച്ചത്. 2015യിലാണ് അദ്ദേഹം ട്വിറ്ററിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. ചൊവ്വാഴ്ചയായിരുന്നു താൻ ട്വിറ്ററിൽ നിന്നും മാറുന്നതായി അറിയിച്ച് ട്വീറ്റ് ചെയ്‌തത്.
ട്വിറ്ററിനൊപ്പമുള്ള തന്റെ യാത്ര വളരെ നല്ലതായിരുന്നുവെന്നും, ഒരു നല്ല സുരക്ഷ സംഘത്തിന്റെ കൈയിൽ ട്വിറ്ററിനെ ഏൽപ്പിച്ചാണ് താൻ പോകുന്നതെന്നും അദ്ദേഹം കുറിച്ചു. ട്വിറ്ററിന്റെ സീനിയർ മാനേജറായ ജോസഫ് കമില്ലേരിയാകും മൈക്കിളിന്റെ സ്ഥാനത്തേക്ക് ഇനിയെത്തുക.
also read:നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ അഞ്ച് ലളിതമായ വഴികള്‍
അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ചോർത്തിയ സംഭവത്തിൽ ഏറെ ചർച്ചയായിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും ബ്രെക്സിറ്റ് അനുകൂലികളെയും സഹായിക്കുന്നതിന് അനലറ്റിക അനുവാദമില്ലാതെ അഞ്ചു കോടിയിലേറെ ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. ഇതിനെല്ലാം പിന്നാലെയാണ് ഗൂഗിളിന്റേയും ട്വിറ്ററിന്റേയും സുരക്ഷ ഉദ്യോഗസ്ഥരുടെ രാജി.
ഫേസ്ബുക്കിന്റെ സുരക്ഷ ഉദ്യോഗസ്ഥനായ അലക്സ് സ്റ്റാമോസ് ഓഗസ്റ്റിൽ രാജിവെയ്ക്കുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് മൈക്കിളിന്റെ രാജി. ഗൂഗിളിന്റെ സുരക്ഷ ഉദ്യോഗസ്ഥനായ മൈക്കിൾ സലെവ്സ്കിയും തൽസ്ഥാനത്ത് നിന്ന് രാജി വെയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നീണ്ട 11 വർഷത്തെ യാത്രയ്‌ക്കൊടുവിലാണ് അദ്ദേഹം രാജി വെയ്ക്കുന്നത്.
Post Your Comments