Latest NewsIndiaNews

ഏപ്രിലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനം ഇന്ത്യയില്‍ ഉണ്ടാകുമെന്ന് പ്രചാരണം സംബന്ധിച്ച് ഔദ്യാഗിക അറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലന സാധ്യത പ്രവചിച്ച് നാസയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാജമെന്ന് ഔദ്യോഗിക അറിയിപ്പ്. ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനം ഉടന്‍ ഉണ്ടാവുമെന്ന സന്ദേശമാണ് നാസയുടെ പേരില്‍ പ്രചരിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 9.1 മുതല്‍ 9.2 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാവുമെന്നാണ് നാസയുടെ മുന്നറിയിപ്പെന്ന് ഡല്‍ഹിയില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നു. ഏത് ദിവസമായിരിക്കും ഭൂചലനം ഉണ്ടാവുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും അത് ഏപ്രില്‍ 7നും 15നുമിടയിലായിരിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗുരുഗ്രാമായിരിക്കുമെന്നും സന്ദേശത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നാസയുടെ വെബ്‌സൈറ്റില്‍ ലഭിക്കുമെന്നും സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്നു.

ഈ സന്ദേശം വ്യാജമാണെന്ന് മനസിലാക്കാന്‍ അതിന്റെ പ്രവചനം തന്നെ ധാരാളമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂചലനം പ്രവചിക്കാന്‍ കഴിയുന്ന പ്രതിഭാസമല്ല. ഡല്‍ഹിയില്‍ ഉണ്ടാവുന്ന ഭൂചലനത്തിന്റെ ഫലമായി 2480 കിലോമീറ്റര്‍ അകലെയുള്ള തമിഴ്‌നാട്ടില്‍ നാശനഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്. ഇക്കാര്യവും അസാധ്യമാണ്. മാത്രമല്ല, അങ്ങനെയെന്തെങ്കിലും മുന്നറിയിപ്പുണ്ടെങ്കില്‍ ആദ്യം നല്കുക കേന്ദ്രസര്‍ക്കാരായിരിക്കുമെന്നും നാസ വാട്‌സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button