Latest NewsNewsInternational

കുഞ്ഞിന്റെ മൃതദേഹത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തി ഒരു അമ്മ

പല തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മരിച്ച കുഞ്ഞിന്‍റെ ഫോട്ടോഷൂട്ട് എന്ന് കേള്‍ക്കുമ്പോള്‍ ണമ്പരപ്പിനേക്കാള്‍ നമുക്ക് ഞെട്ടലാകും സംഭവിക്കുക. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മുപ്പത്തിമൂന്നാമത്തെ ആഴ്ചയിലാണ് ഉദരത്തില്‍ വെച്ചുതന്നെ ആ അമ്മയുടെ കുട്ടി മരിക്കുന്നത്. ഒരു ജീവിതകാലം മുഴുവനുമുള്ള പ്രതീക്ഷയും സ്വപ്നങ്ങളും ഒറ്റയടിക്ക് ഇല്ലാതാകുന്ന അവസ്ഥ. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഒന്നായി ആ അമ്മ തന്‍റെ കുഞ്ഞിന്‍റെ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.

തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മ. അരികില്‍ ഭര്‍ത്താവ്. കുഞ്ഞിനെ കുട്ടിക്കുപ്പായങ്ങള്‍ അണിയിച്ചിരിക്കുന്നു. ഈ അമ്മയുടെ വിശമഘട്ടങ്ങളെല്ലാം കാമറ ഒപ്പിയെടുത്തു

ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയതില്‍ താന്‍ ഒരിക്കലും ദുഖിക്കില്ലെന്ന് ഈ അമ്മ പറയുന്നു. ഇത് തനിക്ക് ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാനുള്ള ഓര്‍മ്മയാണ്.തന്റെ ജനിക്കാത്ത മകന്റെ ഓര്‍മ്മ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button