Uncategorized

വ്യാജ ഒപ്പിട്ട് ദുബായ് ബാങ്കില്‍ നിന്നും കോടികള്‍ തട്ടി

ദുബായ് : വ്യാജ ഒപ്പിട്ട് ദുബായില്‍ നിന്ന് കോടികള്‍ തട്ടി. സൗദി പൗരനാണ് വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയത്.

ദുബായ് ബാങ്കിലെ ജോലിക്കാരനായിരുന്ന സൗദി പൗരന്‍ യു.എ.ഇ സ്വദേശിയായ ബിസിനസ്സ് മാനെ പരിചയപ്പെടുകയും ബിസിനസ്സിനായി ബാങ്കില്‍ നിന്നും വന്‍ തുക കടമെടുത്ത് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 10 മില്യണ്‍ ദിര്‍ഹമാണ് വായ്പയായി നല്‍കാമെന്നേറ്റത്.

യു.എ.ഇയിലെ വന്‍കിട ബിസിനസ്സുകാരനായ യുവാവില്‍ നിന്നും ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ് ഫോം ഒപ്പിട്ടു വാങ്ങി. ബാങ്ക് യു.എ.ഇ പൗരന് 10 മില്യണ്‍ ദിര്‍ഹം വായ്പ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. യു.എ.ഇ പൗരന്റെ അബുദാബിയിലുള്ള വസ്തു ഈടായി നല്‍കിയിട്ടാണ് ബാങ്ക് ഇത്രയും തുക വായ്പയായി നല്‍കിയത്.

ഇങ്ങനെ യു.എ.ഇ പൗരന്റെ ഒപ്പ് ഇയാള്‍ വ്യാജമായി ഇട്ടിട്ടാണ് ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തത്.

വായ്പ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് യു.എ.ഇ പൗരന്റെ വസ്തുക്കള്‍ ലേലത്തിന് വെച്ചിരിക്കുകയാണ് ഇപ്പോള്‍.

ഇതോടെ യു.എ.ഇ പൗരന്‍ 2017 ജൂലൈയില്‍ അല്‍ മുറാഖാബാത്ത് പൊലീസ് സ്റ്റേഷനില്‍ സൗദി പൗരനെതിരെ പരാതി നല്‍കുകയായിരുന്നു.

സൗദി പൗരന്‍ ബാങ്ക് ഓഫീസറില്‍ നിന്നും അപ്രൂവല്‍ വാങ്ങി വ്യാജ സീലും വ്യാജ സൈനും ഇട്ടാണ് ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button