പല തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മരിച്ച കുഞ്ഞിന്റെ ഫോട്ടോഷൂട്ട് എന്ന് കേള്‍ക്കുമ്പോള്‍ ണമ്പരപ്പിനേക്കാള് നമുക്ക് ഞെട്ടലാകും സംഭവിക്കുക. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മുപ്പത്തിമൂന്നാമത്തെ ആഴ്ചയിലാണ് ഉദരത്തില്‍ വെച്ചുതന്നെ ആ അമ്മയുടെ കുട്ടി മരിക്കുന്നത്. ഒരു ജീവിതകാലം മുഴുവനുമുള്ള പ്രതീക്ഷയും സ്വപ്നങ്ങളും ഒറ്റയടിക്ക് ഇല്ലാതാകുന്ന അവസ്ഥ. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഒന്നായി ആ അമ്മ തന്റെ കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.
തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മ. അരികില്‍ ഭര്‍ത്താവ്. കുഞ്ഞിനെ കുട്ടിക്കുപ്പായങ്ങള്‍ അണിയിച്ചിരിക്കുന്നു. ഈ അമ്മയുടെ വിശമഘട്ടങ്ങളെല്ലാം കാമറ ഒപ്പിയെടുത്തു
ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയതില്‍ താന്‍ ഒരിക്കലും ദുഖിക്കില്ലെന്ന് ഈ അമ്മ പറയുന്നു. ഇത് തനിക്ക് ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാനുള്ള ഓര്‍മ്മയാണ്.തന്റെ ജനിക്കാത്ത മകന്റെ ഓര്‍മ്മ.
Post Your Comments