തിരുവനന്തപുരം: സിപിഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തെ സംബന്ധിച്ചാണ് കാനത്തിന്റെ വെളിപ്പെടുത്തൽ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ല. മാത്രമല്ല എല്‍ഡിഎഫ് മാണിയില്ലാതെ മുമ്പും വിജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗത്തില്‍ ധാരയായെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
read also: അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാൻ നോക്കേണ്ടെന്ന് കാനം രാജേന്ദ്രൻ
മാത്രമല്ല ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തില്‍ കേന്ദ്രനേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നും കാനം വ്യക്തമാക്കി. നേരത്തെ, എല്‍ഡിഎഫ് നേതൃയോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ധാരണയായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച തീരുമാനം ഡല്‍ഹി എകെജി ഭവനില്‍ചേര്‍ന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് കൈക്കൊണ്ടതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments