കൊച്ചി: മരുന്നുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും തുടച്ച് മാറ്റിയ എയിഡ്സ് ചികിത്സ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി. കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനമായ ഫെയര്‍ഫാര്‍മ എന്ന കമ്പനിയാണ് നിരോധിച്ച ചികിത്സയെ വീണ്ടുേ കേരളത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇവരുടെ കന്പനി നല്‍കുന്ന മരുന്ന് കഴിച്ചാല്‍ രോഗം മാറുമെന്ന് 200 ശതമാനം ഉറപ്പാണെന്നാണ് കമ്പനി അധികൃതര്‍ വാദിക്കുന്നത്.
നൂറ് ദിവസമാണ് മരുന്ന് കഴിക്കേണ്ടത്. നൂറ് ദിവസത്തേക്കുള്ള മരുന്നിന് 12000 രൂപയാണ് കന്പനി ഈടാതക്കുന്നത്. മരുന്ന് കൊറിയര്‍ വഴി വീട്ടിലേക്ക് എത്തിക്കുകയാണെങ്കില്‍ ഇതില്‍ കുറച്ചു കൂടിതുക അടയ്ക്കേണ്ടി വരും. കൂടാതെ മരുന്ന് കഴിക്കുമ്പോള്‍ മറ്റൊരു നിബന്ധന കൂടി കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. കല്ല്യാണം കഴിഞ്ഞ ദന്പതികളില്‍ ഭര്‍ത്താവിനാണ് എച്ച്. ഐ.വി എങ്കില്‍ ഭാര്യയും മറിച്ച് ഭാര്യയ്ക്കാണ് എച്ച്.ഐ.വിയെങ്കില്‍ ഭര്‍ത്താവും നിര്‍ബന്ധമായും ഈ മരുന്ന് കഴിക്കണം. എയ്ഡ്‌സ് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ വിവാദം സൃഷ്ടിച്ച് രംഗത്തെത്തിയതാണ് മൈനിങ് എന്‍ജിനിയറായ ഫെയര്‍ഫാര്‍മ ഉടമ ടി.എ. മജീദ്.
Also Read : കന്യകാത്വ പരിശോധനയുടെ പേരില്‍ നൂറിലേറെ പെണ്‍കുട്ടികളെ ഉപയോഗിച്ച ഗോത്രത്തലവന് എയിഡ്സ്
എറണാകുളം ബ്രോഡ് വേയിലെ ഒരു ഇടുങ്ങിയ വഴിയിലുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ്‌ഫെയര്‍ഫാര്‍മയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഏതാനും ജീവനക്കാരുമുണ്ട്. ഇവിടെ നിന്നാണ് മരുന്ന് വിതരണം. എച്ച്.ഐ.വി. മരുന്നും കഴിക്കേണ്ട വിധവും കാണിക്കുന്ന ബുക്ക്‌ലെറ്റുകളും ഇവിടെനിന്നും ലഭിക്കുകയും ചെയ്യും.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് എയ്ഡ്‌സ് രോഗികള്‍ മജീദിനെ തേടിയെത്തി. ഒരു രോഗിയില്‍നിന്ന് ഓരോ കോഴ്‌സിനും 8000-9000 രൂപ വീതം വാങ്ങി നടത്തിവന്ന ചികിത്സയ്‌ക്കെതിരേ ഐ.എം.എയും ആരോഗ്യവകുപ്പും രംഗത്തിറങ്ങുകയായിരുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ഈ മരുന്നുകൊണ്ട് എയ്ഡ്‌സ് മാറില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് കേരള- മുംബൈ ഹൈക്കോടതികളിലുള്‍പ്പെടെ ചികിത്സയ്‌ക്കെതിരേ പരാതി എത്തിയതോടെയാണ് എയ്ഡ്‌സ് ചികിത്സയും മരുന്നും നിരോധിക്കപ്പെട്ടത്.
Post Your Comments