കോഴിക്കോട് ; വത്തയ്ക്ക പരമാർശം അധ്യാപകനെതിരെ കേസ് എടുത്തു. മുസ്ലിം വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ മുനവിറിനെതിരെയാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഫറൂഖ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കോഴിക്കോട് കൊടുവള്ളി പോലീസാണ് രജിസ്റ്റർ ചെയ്തത്.
മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവയ്ക്കുന്നതു പോലെ മാറിടം കാണിക്കുന്നു എന്നായിരുന്നു മുനവിറിന്റെ വിവാദപ്രസംഗം. പ്രസംഗത്തിനെതിരേ വൻ പ്രതിഷേധമുയർന്നതോടെ ജൗഹർ ഈ മാസം 28 വരെ ജൗഹർ അവധിയിൽ പ്രവേശിച്ചിരുന്നു.
ALSO READ ;കാതുകളും കൈവിരലുകളും മുറിച്ചു, വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടിവന്നത് ക്രൂര ആക്രമണണം
Post Your Comments