അഹമ്മദാബാദ്: കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂരമായ ആക്രമണം. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം അക്രമികള്‍ കാതുകള്‍ മുറിച്ചെടുക്കുകയായിരുന്നു. അഹമ്മദാബാദിലാണ് സംഭവം. ബിഎഡ് വിദ്യാര്‍ത്ഥിനിയായ വിലാഷ് വഗേല എന്ന 21കാരിക്കാണ് അതി ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ അക്രമി സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. ശക്തമായ ചെറുത്തുനില്പ് നടത്തിയതോടെ അക്രമികള്‍ ശിരോചര്‍മ്മത്തോട് കൂടി പെണ്‍കുട്ടിയുടെ തലമുടി വലിച്ചുപറിച്ചെടുത്തു. അവളുടെ കാതുകളും കൈവിരലും മുറിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ അഹമ്മദാബാദിലെ വിഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments