Latest NewsNewsIndia

പാക്കിസ്ഥാനും ചൈനയും പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും ചൈനയും സഹകരണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ്ങ് സംവിധാനം പാക്കിസ്ഥാന് കൈമാറിയെന്ന് വിവരം. വാര്‍ത്ത പുറത്ത് വിട്ടത് ഹോങ്കോങിലെ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ദിനപത്രമാണ്.

read also: ചൈനയുടെ ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളിൽ ഈ സിറ്റികളിൽ പതിക്കാൻ സാധ്യത

പാക്കിസ്ഥാന്‍ ചൈനയ്ക്ക് മിസൈല്‍ ട്രാക്കിങ് സംവിധാനം സ്വന്തമാക്കാന്‍ എത്ര തുക നല്‍കിയെന്നതു സംബന്ധിച്ച്‌ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍, പാക്കിസ്ഥാന്‍ സംവിധാനം ഉപയോഗിച്ച്‌ തുടങ്ങിയതായാണ് വിവരം. പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിനാണ് വിന്യസിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ സമാനമായ കൂടുതല്‍ മിസൈലുകള്‍ പാക്കിസ്ഥാന്‍ നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനാ-പാക് ബന്ധത്തെക്കുറിച്ച്‌ പുതിയ വാര്‍ത്ത പുറത്തുവന്നത് ലോകത്തിലേറ്റവും വേഗം കൂടിയ സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണപ്പറക്കലിനെക്കുറിച്ച്‌ ഇന്ത്യയുടെ പ്രഖ്യാപനം വന്ന ദിവസം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button