ഹൈദരാബാദ്: നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം. ഓണ്‍ലൈന്‍ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കണം. ആന്ധ്രപ്രദേശില്‍ ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് താനെന്ന് ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു. 2000, 500 രൂപ നോട്ടുകള്‍ നിരോധിച്ചാല്‍ നോട്ടിന് പണം നല്‍കുന്ന രീതി ഇല്ലാതാകും. 100 രൂപയുടെ എത്ര നോട്ടുകള്‍ നേതാക്കള്‍ക്ക് കൈവശം കൊണ്ടു നടക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗ് രൂപം നല്‍കിയ സമിതിയുടെ അധ്യക്ഷനായിരുന്നു ചന്ദ്രബാബു നായിഡു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ടി.ഡി.പി 175 മണ്ഡലങ്ങളിലേക്കായി 25 കോടി രൂപ പണം ഒഴുക്കിയതായി ജനസേന പാര്‍ട്ടി നേതാവും സിനിമാ താരവുമായ പവന്‍ കല്യാണ്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നോട്ട് നിരോധിക്കാന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്.
Post Your Comments