
കൊല്ലം•അടുത്തിടെ മലയാളി മനസിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു അപകടമായിരുന്നു കഴിഞ്ഞയാഴ്ച കൊല്ലത്തിനടുത്ത് ചത്തന്നൂരിലേത്. ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ കുടുംബത്തിലെ മൂന്ന് പേരെയും പകടം കവര്‍ന്നു. അച്ഛനും അമ്മയും മൂത്ത കുട്ടിയുമാണ് കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചത്. മൂവരുടെയും സംസ്കാര സമയത്ത് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇളയ മകന് ആദിഷിന്റെ വാവിട്ടുള്ള നിലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു.
ഗള്‍ഫില്‍ നിന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷിബു, ഭാര്യ സിജിക്കും മക്കളായ ആദ്യത്യനും ആദിഷിനും ഒപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തൊട്ട് മുന്നില്‍ പോയ കാര്‍ ബസിന്റെ വരവ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വരികയായിരുന്ന ഷിബുവും ബ്രേക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാലന്‍സ് തെറ്റിയ സ്കൂട്ടറില്‍ നിന്നു ഷിബുവും സിജിയും ആദിത്യനും വലതുവശത്തേക്ക് വീണു. ഒപ്പം പാഞ്ഞു വന്ന ബസ് ഇവരുടെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നു. ഇടത് വശത്തേക്ക് വീണ ആദിഷ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
അപകടത്തിനു തൊട്ടു മുമ്പ് അമ്മയും അച്ഛനും മക്കളും ഒരുമിച്ചുള്ള യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments