Latest NewsNewsIndia

2019-ല്‍ബിജെപിയ്ക്ക് 300 എം.പിമാര്‍: ഉറപ്പ് നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി :  തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) വിട്ടത് 2019ലെ ബിജെപി വിജയത്തെ ബാധിക്കില്ലെന്നു അധ്യക്ഷന്‍അമിത് ഷാ. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ലോക്‌സഭയില്‍300ല്‍അധികം എംപിമാര്‍പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും അമിത് ഷാ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍വ്യക്തമാക്കി.

‘ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ നിലവില്‍ഒരു പ്രശ്‌നവുമില്ല. 2019ലും കേന്ദ്രത്തില്‍അധികാരം നേടും. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടും. 300 എംപിമാര്‍എന്ന മാന്ത്രികസംഖ്യ പാര്‍ട്ടി സ്വന്തമാക്കും. മുന്നണിയിലെ മറ്റു കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. രണ്ടു പേര്‍ശ്രമിച്ചാലേ ‘മഹാസഖ്യം’ ഉണ്ടാകൂ. ബിഹാറില്‍നിതീഷ് കുമാര്‍മാത്രം വിചാരിച്ചാല്‍സഖ്യമുണ്ടാകില്ല. അദ്ദേഹം വരണമെന്ന് എന്‍ഡിഎയും ആഗ്രഹിച്ചിരുന്നു.

ബിജെപിക്കെതിരായ വികാരമുണ്ടെന്നതു തെറ്റായ പ്രചാരണമാണ്. 12 ലക്ഷം വോട്ടര്‍മാരുടെ പിന്തുണയും 150 കോടി ഇന്ത്യക്കാരുടെ പിന്തുണയും ഒരു പോലെയാണോ? വടക്കുകിഴക്കന്‍സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ത്രിപുരയില്‍, ഞങ്ങള്‍ക്കൊരു എംഎല്‍എ പോലുമുണ്ടായിരുന്നില്ല. അവിടെ ഇത്തവണ ബിജെപി സര്‍ക്കാര്‍രൂപീകരിച്ചു. ബിജെപി വിരുദ്ധവികാരം എന്ന ചോദ്യത്തിനു പ്രസക്തിയില്ല.

ചന്ദ്രബാബു നായിഡുവും ടിഡിപിയും എന്‍ഡിഎ വിട്ടുവെന്നതു സത്യമാണ്. പക്ഷേ ഇപ്പോഴും 30 പാര്‍ട്ടികള്‍മുന്നണിക്കൊപ്പമുണ്ട്. പിന്നെയെങ്ങനെയാണു ഞങ്ങള്‍തകരുന്നത്? കോണ്‍ഗ്രസിന്റെ അവസരവാദം പോലെയല്ല ബിജെപിയുടെ ആദര്‍ശം. എന്‍ഡിഎ മുന്നണിയുടെ നിലപാടും മറിച്ചല്ല. ഞങ്ങള്‍ക്കു ഭൂരിപക്ഷമുണ്ട്. ആവശ്യങ്ങളുടെ അടിസ്ഥാനത്തിലല്ല സൗഹൃദമുണ്ടാക്കേണ്ടത്.

ആന്ധ്രപ്രദേശിനായി ബിജെപിയും എന്‍ഡിഎയും മോദി സര്‍ക്കാരും ഒരുപാടു കാര്യങ്ങള്‍ചെയ്തിട്ടുണ്ട്. ടിഡിപിയുടെ ആവശ്യങ്ങള്‍ചെവികൊണ്ടില്ലെന്ന ആരോപണം ശരിയല്ല. വിഭജിക്കപ്പെട്ടോ ഇല്ലയോ എന്നതല്ല, ആന്ധ്രയ്ക്ക് ഇത്രയധികം കേന്ദ്രസഹായം നല്‍കിയ മറ്റൊരു സര്‍ക്കാരില്ലെന്നതാണു സത്യം. ആന്ധ്രയ്ക്കു നല്‍കിയ കേന്ദ്രഫണ്ടിനെക്കുറിച്ചു കൃത്യമായ കണക്കു കൈവശമുണ്ട്’- അമിത് ഷാ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button