ചത്തീസ്ഗഡ്: ഘരൗധില്‍ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം പ്രതികൾ പെൺകുട്ടിയ്ക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സാഗര്‍ യാദവ് (24), ലവ് നോണിയ (28), ഖുഷ്കുമാര്‍ നോണിയ (26) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്.
also read:കൂട്ടബലാത്സംഗത്തിന് ഇരയായ 11വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി
പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. സാഗറിന്റെ ബൈക്കിൽ അവിടെ എത്തിക്കാമെന്ന് പറഞ്ഞ് കെണിയിൽ പ്പെടുത്തുകയായിരുന്നു. തുറന്ന് ആളൊഴിഞ്ഞ വഴിയിൽ മറ്റ് പ്രതികൾ കാത്തുനിന്നടുത്ത് വണ്ടി നിർത്തി. ശേഷമാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ വിഷം കഴിപ്പിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പരാതി ലഭിച്ചിട്ടും ആദ്യം പോലീസ് വേണ്ട നടപടികൾ എടുത്തില്ലായെന്നും ആരോപണമുണ്ട്.
Post Your Comments