ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 14 പേർ അറസ്റ്റിൽ. ജന്മദിനത്തിനായി ചോക്ലേറ്റ് വാങ്ങാൻ കടയിൽ പോയ പെൺകുട്ടിയെ രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വനപ്രദേശത്തുവച്ച് പ്രതികള്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ പതിനാറാം പിറന്നാളിന് രണ്ട് ദിവസം മുന്നെയായിരുന്നു പെൺകുട്ടി കടയിലേക്ക് പോയത്.
ഓട്ടോയിലെത്തിയ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ കടയിലേക്ക് വിടാമെന്ന് പറഞ്ഞ് ക്ഷണിച്ചു പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിയ ശേഷം വനപ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് അഞ്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവരും കുട്ടിയെ ബലാത്സംഗം ചെയ്തു- പൊലീസ് പറഞ്ഞു. കാട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ആള്‍താമസമില്ലാത്ത മറ്റൊരു പ്രദേശത്ത് കൊണ്ട് പോയി.
അവിടെവച്ചും പ്രതികള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അഞ്ച് പേര്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ച ശേഷം അടുത്ത ദിവസം പ്രതികള്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments