ദുബായ് : യു.എ.യില്‍ തൊഴില്‍ വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്ന പുതിയ വ്യവസ്ഥ വന്നതോടെ വെട്ടിലായി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. സന്ദര്‍ശക വിസയില്‍ എത്തി ജോലി ലഭിച്ച പ്രവാസികള്‍ക്കാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
ഫെബ്രുവരി ആദ്യ ആഴ്ച മുതലാണ് യു.എ.യില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. പോലീസ് സ്റ്റേഷന്‍ മുഖേനയാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വിതരണം. ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇന്ത്യയിലെ യു.എ.ഇ നയതന്ത്ര കേന്ദ്രങ്ങളുടെ തീരുമാനം. അനിശ്ചിതത്വം കാരണം സന്ദര്‍ശക വിസയില്‍ വന്ന് ജോലി ലഭിച്ച പല ഉദ്യോഗാര്‍ഥികളും ധര്‍മ്മസങ്കടത്തിലാണ്.
അപേക്ഷകന്‍ നേരിട്ട് ഹാജരാകുന്നില്ലെങ്കില്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ ഫോട്ടോ പതിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ ഇങ്ങനെ അയച്ചിട്ടും അബ്ദുര്‍റഹ്മാന്‍ എന്ന ഉദ്യോഗാര്‍ഥിക്ക് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ രേഖ നല്‍കാന്‍ വിസമ്മതിച്ചതായി യു.എ.ഇയിലെ തൊഴിലുടമ ഇസ്മയില്‍ പറയുന്നു. ഒടുവില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ടിക്കറ്റെടുത്ത് നാട്ടില്‍ പോകേണ്ടി വന്നിരിക്കുകയാണ് അബ്ദുര്‍റഹ്മാന്‍. പൊലീസ് സ്റ്റേഷന്‍ രേഖക്കു പുറമെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന യു.എ.ഇ നിബന്ധന കൂടിയായയോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
Post Your Comments