Latest NewsNewsInternational

നമസ്കാരങ്ങള്‍ക്കിടയില്‍ സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളി

ജിദ്ദ: രാത്രി നമസ്കാരങ്ങള്‍ക്കിടയില്‍ സമയംവര്‍ദ്ധിപ്പിക്കണമെന്ന സൗദിയുടെആവശ്യം ശൂറാ കൗണ്‍സില്‍ തള്ളി. 25 അംഗങ്ങളാണ്
ആവശ്യം മുമ്പോട്ട് വെച്ചത്.

രാത്രിയില്‍ നടത്തുന്ന മഗ്‍രിബ്, ഇഷാ നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള ഒന്നര മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി വര്‍ധിപ്പിക്കണം എന്നതായിരുന്നു ആവശ്യം.എന്നാല്‍ ഇന്ന് ചേര്‍ന്ന സൗദി ശൂറാ കൗണ്‍സില്‍ ഈ നിര്‍ദേശം തള്ളി.

Read also:ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി

പൊതുജനങ്ങളുടെയും, കച്ചവടക്കാരുടെയും, സൗകര്യം കണക്കിലെടുത്ത് നമസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം അനുവദിക്കണം എന്നായിരുന്നു നിര്‍ദേശം. റമദാന്‍ മാസത്തില്‍ ഈ രണ്ടു നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള രണ്ട് മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനൊന്നും കൗണ്സിലിന്റെ അംഗീകാരം ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button