Latest NewsKeralaNews

ആനകളുടെയെല്ലാം കാലില്‍ ഒരേ പോലത്തെ വൃണങ്ങള്‍: സംഭവത്തിനു പിന്നിലെ നടുക്കുന്ന സത്യമിതാണ്

തൊടുപുഴ: ആനകളുടെയെല്ലാം കാലില്‍ സംശയാസ്പദമായി ഒരേ പോലത്തെ വൃണങ്ങള്‍. തൊടുപുഴയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും വനത്തിനരികിലെ റിസോര്‍ട്ടുകളുടെയും സമീപ പ്രദേശങ്ങളിലുള്ള ആനകളുടെ കാലുകളിലാണ് സംശയാസ്പദമായ രീതികളില്‍ മുറിവുകളുണ്ടാകുന്നത്. വനത്തിനരികിലെ റിസോര്‍ട്ടുകളില്‍ കാട്ടാനകള്‍ വന്നാല്‍ അവയെ വെടിവച്ച് ഓടിക്കാന്‍ നാടന്‍ തോക്കുകളുമായി ഷാര്‍പ് ഷൂട്ടര്‍മാര്‍ രംഗത്തെത്തിയതോടെയാണ് ആനകള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ തുടങ്ങിയത്.

കാട്ടാനകളുടെ നഖത്തില്‍ വെടിവച്ചു തുരത്തുന്നതാണ് ഷൂട്ടര്‍മാരുടെ രീതി. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനകളെ കാടുകയറ്റുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. കാട്ടാനകളുടെ കാലുകളില്‍ ഒരുപോലെയുള്ള വ്രണങ്ങള്‍ കണ്ടെത്തിയതോടെയാണ് കര്‍ഷകര്‍ക്കു സംശയമായത്.

പരമാവധി അടുത്തെത്തി ആനകളുടെ നഖങ്ങളില്‍ വെടിവയ്ക്കുകയാണ് രീതി. വെടിയേല്‍ക്കുന്ന ഭാഗം പഴുത്ത് വ്രണമാകുന്നതോടെയാണ് തിരിച്ചു പോവാതെ ആനകള്‍ ഏലത്തോട്ടങ്ങളില്‍ തന്നെ തമ്പടിക്കുന്നത്. കുട്ടിയാനകളുടെ കാലുകളില്‍ വരെ വെടിയേറ്റ വ്രണങ്ങള്‍ കാണാന്‍ കഴിയുമെന്ന് ഏലത്തോട്ടം ജീവനക്കാര്‍ പറയുന്നു. ഏലച്ചെടികള്‍ പിഴുത് മുറിവുകളില്‍ അടിച്ചാണ് ഇവ ഈച്ചകളെ അകറ്റുന്നത്.

Also Read : കടുത്ത വേനലിൽ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ നമ്മളെ ചിന്തിപ്പിക്കുന്നത്

ആനകളുടെ ഇഷ്ടപ്രകാരം കാടുകളില്‍ നടക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണ് ഇന്ന് കാട്ടാനകള്‍ നേരിടുന്നത്. അതുകൊണ്ടുതന്നെ കാട്ടാനകള്‍ ജനവാസ മേഖലകളിലേക്കും ഏലത്തോട്ടങ്ങളിലേക്കും കടന്നു ചെല്ലുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. കല്ലാറിലെ ഒരു ഏലത്തോട്ടത്തില്‍ വന്ന ഏഴ് ആനകള്‍ പതിനായിരം ഏലച്ചെടികളാണ് നശിപ്പിച്ചത്.

പള്ളിവാസല്‍ പഞ്ചായത്തിലെ ലക്ഷ്മി മലനിരകളുടെ ഒരുവശം ലക്ഷ്മി എസ്റ്റേറ്റും മറുവശം കല്ലാറിലെ ഏലത്തോട്ടങ്ങളുമാണ്. ഇവിടേക്ക് കാട്ടാനകളുടെ വരവ് ഇടയ്ക്കിടെയുണ്ട്. ഇത് റിസോര്‍ട്ടുകളിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഭീഷണി ആയതോടെയാണ് വിദഗ്ധരായ ഷാര്‍പ് ഷൂട്ടര്‍മാരെ റിസോര്‍ട്ടുകാര്‍ നിയോഗിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button