ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും ഉത്തരകൊറിയയിലേക്ക് കാര്‍ വഴി യാത്ര ചെയ്യുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? എന്നാല്‍ അത്തരത്തിലുള്ള ഒരു പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് ഒല സര്‍വീസ്. 1.4ലക്ഷം രൂപയുണ്ടെങ്കില്‍ ബെംഗളൂരുവില്‍ നിന്നും ഉത്തരകൊറിയയിലേക്ക് പോകാമെന്നായിരുന്നു ഒല സര്‍വീസിന്‍റെ വാഗ്ദാനം. പക്ഷേ വളരെ കുറച്ച് സമയം മാത്രമേ ആ പാക്കേജിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. കാരണം അത് അവര്‍ക്ക് സംഭവിച്ച് ഒരു സാങ്കേതിക തകരാര്‍ മാത്രമായിരുന്നു എന്നാണ് ഒല അധികൃതര്‍ വ്യക്തമാക്കിയത്.
ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള റോഡ് ഗതാഗത മാര്‍ഗ്ഗം നോക്കാന്‍ ഗൂഗിള്‍ മാപ്പിന് പകരം ഒല വെറുതെ ഉപയോഗിച്ചു നോക്കുകയായിരുന്നു 21കാരനായ പ്രശാന്ത് സാഹി. അപ്പോഴാണ് കാബ് ബുക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ശ്രദ്ധയില്‍പ്പെട്ടത്. അത് സാധ്യമാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. അങ്ങനെ ബുക്ക് ചെയ്യുകയായിരുന്നു’, പ്രശാന്ത് പറയുന്നു
Trip to #NorthKorea from #Bangalore just at ₹149088. @Olacabs @Ola_Bangalore #Ola #Bug pic.twitter.com/lVcrOtclXS
— Prashant Shahi (@coolboi567) March 17, 2018
13840 കിലോമീറ്ററും അഞ്ച് ദിവസത്തെ യാത്രയുമാണ് ഒല ബുക്ക് ചെയ്തപ്പോള്‍ പ്രശാന്തിന്റെ മൊബൈല്‍ സ്‌ക്രീനില്‍ ആപ്ലിക്കേഷന്‍ വഴി തെളിഞ്ഞത്. ഏതാണ്ട് 1,49088 രൂപയാവുമെന്നും ആപ്ലിക്കേഷന്‍ പ്രശാന്തിന് മറുപടി നല്‍കി. കൂടാതെ ഡ്രൈവറെ പറഞ്ഞയച്ചിട്ടുണ്ടെന്നും സില്‍വര്‍ എറ്റിയോസ് വാഹനമാണ് പിക്ക് ചെയ്യാന്‍ വരുന്നതെന്നുമുള്ള സന്ദേശം വരെ ഒല ആപ്ലിക്കേഷനിലൂടെ ലഭിച്ചുവെന്നും പ്രശാന്ത് പറയുന്നു.
Trip to #NorthKorea from #Bangalore just at ₹149088. @Olacabs @Ola_Bangalore #Ola #Bug pic.twitter.com/lVcrOtclXS
— Prashant Shahi (@coolboi567) March 17, 2018
പ്രശാന്ത് ഒല ബുക്കിങ് നടത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് റോഹിത് മേന്ത എന്നയാളാണ് ഈ വിവരം ഒലയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ഒല വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഇതൊരു സാങ്കേതിക പിഴവാണെന്നും ഫോണ്‍ ഉടന്‍ തന്നെ റീസ്റ്റാര്‍ട്ട് ചെയ്യൂവെന്നുമായിരുന്നു ഒലയുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴും ആ ഞെട്ടല്‍ മാറിയിട്ടില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. പക്ഷേ ഇത്തരത്തില്‍ ഒരു തകരാര്‍ ഒലയ്ക്ക് സംഭവിക്കുന്നത് ഇത് ആദ്യമാണെന്നും ഒല അധികൃതര്‍ വ്യക്തമാക്കി.
Post Your Comments