KeralaLatest NewsNews

വീട്ടമ്മയുടെ കൊലപാതകം – ബലാത്സംഗക്കുറ്റം മെഡിക്കൽ റിപ്പോർട്ട് ഇല്ലാതെ എങ്ങനെ സ്ഥിരീകരിച്ചെന്ന് കോടതി- പ്രതി നിരപരാധിയെന്ന് ആളൂർ

കൊച്ചി: മെഡിക്കല്‍ റിപ്പോര്‍ട്ടില്ലാതെ പ്രതിക്ക് മേല്‍ ബലാല്‍സംഗ കുറ്റം ചുമത്തിയത് എന്തിനെന്ന് പൊലീസിനോട് കോടതി. പുത്തന്‍വേലിക്കര മോളി കൊലക്കേസിലെ പ്രതിയെ ഹാജരാക്കിയപ്പോഴാണ് കോടതി പൊലീസിന്റെ നോട്ടക്കുറവിനെ വിമര്‍ശിച്ചത്. കുറ്റം സ്ഥിരീകരിക്കുന്നതിനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് എത്തിക്കാതിരുന്നതാണ് പൊലീസിന് വിനയായത്. പ്രതി ആസ്സാം സ്വദേശി പരിമല്‍ സാഹു എന്ന് വിളിക്കുന്ന മുന്നയ്ക്കെതിരെ 376 എ (ബലാല്‍സംഗം ) വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഇയാളെ ഇന്നലെ കോടതി ഹാജരാക്കിയപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോ ഇത് തെളിയിക്കുന്നതിനാവശ്യമായ മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടോ പൊലീസ് കോടതിക്ക് നല്‍കിയിരുന്നില്ല. രാത്രി ഒൻപതു മണിക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസില്‍ ഈ പ്രതി നിരപരാധി ആണെന്നും ആരെയോ രക്ഷിക്കാന്‍ വേണ്ടിയുള്ള പൊലീസിന്റെ നിഗുഢ നീക്കമാണിതെന്നും അതുകൊണ്ടാണ് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിയാത്തതെന്നും അഡ.ആളൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുന്ന പൊലീസിനെതിരെ യാതൊരുവിധ പരാതിയും കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. കോടതിയില്‍ ഹാജരാകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് റൂറല്‍ എസ് പി എ വി ജോര്‍ജ് സ്റ്റേഷനില്‍ എത്തി കേസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍, അഡ്വ .ടോജി, അഡ്വ. രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button