Latest NewsKeralaNews

ചെയ്തത് തെറ്റാണെന്ന് അറിയാം എന്നാൽ… ദീപയ്ക്കും പറയാനുണ്ട് കരളുരുകുന്ന നൊമ്പരങ്ങളിൽ ചിലത്

കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും മുത്തശ്ശിയെയും പോലീസ് അഗതിമന്ദിരത്തിലേക്ക് മാറ്റി. കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടകഥയാണ്. സങ്കടമഴ ഇടിവെട്ടിപ്പെയ്തു. വർഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങൾ നൽകിയ മാനസിക സംഘർഷം ദീപയെ അമ്മയെ തല്ലിയവളാക്കി.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ദൃശ്യങ്ങളിലെ പ്രതി ഉപ്പാലവളപ്പിൽ ദീപയ്ക്ക് ഒന്നേ പറയാനുള്ളൂ ‘‘എന്റെ സങ്കടങ്ങൾ വെറുതെ ഒന്നു കേൾക്കാനെങ്കിലും ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഇതുണ്ടാകില്ലായിരുന്നു’’. 90 വയസ്സായ അമ്മമ്മയെ തല്ലുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇന്നലെയാണ് ദീപ(39) അറസ്റ്റിലായത്. രണ്ട് ചെറിയ മക്കളും പ്രായമായ അമ്മ ജാനകിയും മുത്തശ്ശി കല്യാണിയുമാണ് (90) ദീപയ്ക്കൊപ്പം താമസിക്കുന്നത്. ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതിനാല്‍ രണ്ടുമാസത്തിലേറെയായി ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്.

അമ്മയ്ക്കും മുത്തശ്ശിക്കുമുള്ള മരുന്ന് മുടക്കാതിരിക്കാനും ദീപ പലരോടും കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ട് നാളേറെയായി. രണ്ടുവയസ്സുള്ള പെണ്‍കുട്ടിപോലും ആക്രമണത്തിനിരയായിട്ടുണ്ട്. പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ദീപയെന്നും അധികൃതര്‍ക്ക് ബോധ്യമായി. വർഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങൾക്കിടയിൽ ഒരു നിമിഷമുണ്ടായ പ്രകോപനമാണ് ദീപയെക്കൊണ്ടിതു ചെയ്യിച്ചതെന്ന് ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരടക്കം ആരും മനസ്സിലാക്കിയില്ല. അയൽക്കാരുമായുണ്ടായ ചില പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളെന്ന് ദീപ പറയുന്നു.

അന്നും പ്രശ്നമുണ്ടായി. ‘‘ ആരോടും ദേഷ്യം കാണിക്കാനില്ല, ആ പ്രകോപനത്തിലാണ് അമ്മമ്മയെ തല്ലിയത്. ചെയ്തത് തെറ്റാണെന്ന് അറിയാം, ഞാനൊരു മനുഷ്യനല്ലേ, എന്റെ സങ്കടം ആരോടാണു പറയേണ്ടത്?’’മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത പൊളിഞ്ഞു വീഴാനായ വീട്ടിൽ ദീപയടക്കം അഞ്ചു പേർ. 90 വയസ്സായ അമ്മമ്മ കല്യാണി, 70 വയസ്സായ അമ്മ ജാനകി, രണ്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന രണ്ടു മക്കൾ. കൂട്ടിനുള്ളത് ദാരിദ്ര്യവും പട്ടിണിയും. ഏഴുവർഷം മുൻപ് ഭർത്താവു നാടുവിട്ടു പോയതോടെ കുടുംബത്തിന്റെ ചുമതല മുഴുവൻ ദീപയിലായി.

നഗരത്തിലെ തയ്യൽക്കടയിൽ സഹായിയായി ഇടക്കാലത്തു ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താൻ രാത്രിയാകും. അടച്ചുറപ്പില്ലാത്ത വീട്ടിൽ മകൾക്കു നേരെ ചില അതിക്രമ ശ്രമങ്ങളുണ്ടായതോടെ ഭയം മൂലം വീടുവിട്ടിറങ്ങാതെയായി.ജോലിക്കു പോകുന്നതും നിർത്തി. ഇതോടെ കുടുംബം മുഴുപ്പട്ടിണിയിലായി. വരുമാനമില്ലെങ്കിലും സർക്കാർ ഇവർക്ക് എ പി എൽ കാർഡ് നൽകിയിട്ടുണ്ട്. സമീപത്തു വലിയ വീടും രണ്ടു കാറുമുള്ളവർ ബിപിഎൽ കുടുംബമായപ്പോൾ ദീപയും മക്കളും എപിഎൽ കുടുംബമായി. അതുകൊണ്ടു മാസം തോറും ലഭിക്കുന്ന രണ്ടു കിലോഗ്രാം അരിയാണ് ഈ കുടുംബത്തിന്റെ ഭക്ഷണം. പിന്നെ സന്നദ്ധ പ്രവർത്തകർ വല്ലപ്പോഴും നൽകുന്ന സഹായവും.

 രണ്ടുവയസ്സുള്ള പെണ്‍കുട്ടിപോലും ആക്രമണത്തിനിരയായിട്ടുണ്ട്. പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ദീപയെന്നും അധികൃതര്‍ക്ക് ബോധ്യമായി. പക്ഷേ, ഇതൊന്നും വയോജനങ്ങളെ മര്‍ദിക്കുന്നതിന് ന്യായീകരണമല്ല. അതിനുള്ള നിയമനടപടികള്‍ തുടരുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സി.സുരേഷ്കുമാര്‍ പറഞ്ഞു. ഒപ്പം, ഈ കുടുംബത്തെ സഹായിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.അയല്‍വീട്ടിലെ ഒരാളുമായി ദീപ തര്‍ക്കമുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലുമെത്തി.

ഇതിനുപിന്നാലെയാണ് മുത്തശ്ശിയോട് കലഹിച്ചതും അടിച്ചതും. ആ സമയം അങ്ങനെ സംഭവിച്ചുപോയതാണെന്ന് ദീപ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തി സിറ്റി പോലീസ് വയോധികരായ രണ്ടുപേരെയും അഗതിമന്ദിരത്തിലേക്ക് മാറ്റി. കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button