കോട്ടയം: ഇടതുമുന്നണിയിലേക്ക് പോകാനുള്ള മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിന്റെ നീക്കത്തിനെതിരെ പരിഹാസവുമായി നടൻ ജോയ് മാത്യു. മത്സരത്തില്‍ പങ്കെടുക്കൂ, സമ്മാനം നേടു എന്ന തലക്കെട്ടിനോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പരിഹാസം. അടിയന്തരാവസ്ഥ കാലത്ത് രാജനെപോലെയുള്ള നിരവധി ചെറുപ്പക്കാരെ പോലീസ് മര്‍ദ്ദനത്തിന് ഇരയാക്കി കൊന്ന കരുണാകരനോടൊപ്പം പിണറായി വിജയനേയും ഒരു പോലെ ബഹുമാനിക്കുന്നു എന്ന് യാതൊരു ശങ്കയുമില്ലായെ പ്രഖ്യാപിച്ച കരുണാകര ഭക്തയായ ശോഭന ജോര്‍ജിന് ഒരു പ്രത്യുപകാരത്തിന്റെ പേരില്‍ സമ്മുടെ സര്‍ക്കാര്‍ ഏത് കോര്‍പറേഷന്റെ അധികാരിയാക്കും എന്ന് പ്രവചിക്കുന്ന സഖാക്കള്‍ക്ക് ഒരുഗ്രന്‍ സമ്മാനം നല്കാന് തീരുമാനിച്ചിരിക്കുന്നു. ഏതു കോണ്‍ഗ്രസുകാരനും മത്സരത്തില്‍ പങ്കെടുക്കാമെന്നും ജോയ് മാത്യു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
”മല്‍സരത്തില്‍ പങ്കെടുക്കൂ
സമ്മാനം നേടൂ
————————–
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍
ഇടത് പക്ഷ മുന്നണിക്ക്
പിന്തുണയുമായി സ്റ്റേജിലെത്തി അടിയന്തിരാവസ്ഥക്കാലത്ത്
രാജനെപ്പോലുള്ള നിരവധി ചെറുപ്പക്കാരെ പോലീസ് മര്ദ്ദനത്തിന്നിരയാക്കി കൊന്ന കരുണാകരനൊപ്പം പിണറായിയേയും
ഒരു പോലെ ബഹുമാനിക്കുന്നു എന്ന് യാതൊരു ശങ്കയുമില്ലാതെ പ്രഖ്യാപിച്ച
മുന്‍ കോണ്‍ എം എല്‍ എ യും
കരുണാകര ഭക്തയുമായ ശോഭനാ ജോര്‍ജ്ജിനു ഒരു പ്രത്യുപകാരത്തിന്റെ
പേരില്‍ നമ്മുടെ ഗവര്‍മ്മെന്റ് ഏത് കോര്‍പ്പറേഷന്റെ അധികാരിയാക്കും എന്ന്
പ്രവചിക്കുന്ന സഖാക്കള്‍ക്ക് ഒരുഗ്രന്‍
സമ്മാനം നല്കാന് തീരുമാനിച്ചിരിക്കുന്നു
(മല്‍സരത്തില്‍ ഏത് കോണ്ഗ്രസ്സ്കാരനും പങ്കെടുക്കാം)
ആശയത്തോട് കടപ്പാട്#വക്രദ്രഷ്ടി / മാത്രുഭൂമി”
Post Your Comments