KeralaLatest NewsNews

അപകടത്തില്‍പെട്ടത് തന്റെ അകമ്പടി വാഹനമല്ല; നടന്നതെന്തെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൊട്ടാരക്കര പനവേലിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനമാണ് കൂട്ടിയിടിച്ചതെന്നും അദ്ദേഹം അറിയിച്ചു. താന്‍ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോയതാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ വാഹനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവും തന്റെയൊപ്പം ഉണ്ടായിരുന്നു. എല്ലാരേയും ഒരുമിച്ച് കണ്ടപ്പോൾ തന്റെ വാഹനമാണ് അപകടത്തിൽപെട്ടതെന്ന് ആളുകൾ കരുതിയതാകാമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: ബി​ജെ​പി​യു​മാ​യി സഖ്യം ; നിലപാട് വ്യക്തമാക്കി പ​ള​നി​സ്വാ​മി

ഇന്നലെ വൈകുന്നേരം എംസി റോഡില്‍ പനവേലി ജംക്ഷനു സമീപത്തെ കൊടുംവളവിലാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഹൈവേ പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന നാലു പോലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button