ദുബായ് : യു.എ.ഇയില്‍ ജോലിചെയ്യുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളെ കുറിച്ച് പ്രമുഖ വക്കീല്‍ അനീഷ് മേഹ്ത്ത പറയുന്നു.
യു.എ.ഇയില്‍ ആറു മാസത്തിനു ശേഷം നിങ്ങളുടെ വിസ കാലഹരണപ്പെട്ടുവെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതിങ്ങനെ.
ദുബായ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പൂനെ സ്വദേശിയ്ക്കുണ്ടായ അനുഭവമാണ് അനീഷ് മേഹ്ത്ത ഇവിടെ വിവരിക്കുന്നത്
2017 ഡിസംബര്‍ 21ന് ദുബായ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അവധിയ്ക്ക് നാട്ടിലെത്തിയത്. എന്നാല്‍ ഇന്ത്യയില്‍ വെച്ച് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും നഷ്ടപ്പെട്ടു. ഇതോടെ അദ്ദേഹത്തിന് തിരിച്ച് ദുബായിലേയ്ക്കുള്ള യാത്ര തടസപ്പെട്ടു. പാസ്‌പോര്‍ട്ടിനെ കൂടാതെ യു.എ.ഇ എംബസി മുദ്രവെച്ചുള്ള റെസിഡന്‍സ് വിസയും, ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഐഡന്റിറ്റി കാര്‍ഡും അദ്ദേഹത്തിന് നഷ്ടമായി.
ഇതോടെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനായി അദ്ദേഹം ഇന്ത്യയിലെ പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിച്ചു. സംഭവം അറിഞ്ഞപ്പോള്‍ പുതിയ പാസ്‌പോര്‍ട്ടും യു.എ.ഇ റെസിഡന്‍സ് വിസ ലഭിക്കുന്നതിനുമായി ചില നിര്‍ദേശങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു.
പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതരുടെ നിര്‍ദേശപ്രകാരം താന്‍ ദുബായ് സ്‌കൂളിലെ അധ്യാപകനാണെന്നും, തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്നും മുള്ള ഒരു കത്ത് യു.എ.ഇ എംബസിയ്ക്ക് വിസയുടെ പകര്‍പ്പ് അയച്ചു നല്‍കുന്നതിനൊപ്പം അയച്ചു നല്‍കി. കത്തിന്റെ ഒരു പകര്‍പ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് അയച്ചു. ഒപ്പം സ്‌കൂള്‍ അധികൃതര്‍ അധ്യാപകന്‍ ഈ സ്‌കൂളിലെ അധ്യാപകനാണെന്നുള്ള ഒരു സാക്ഷ്യപത്രം യു.എ.ഇ എംബസിയ്ക്ക് നല്‍കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
(യു.എ.ഇയില്‍ സ്ഥാപന ഉടമകളില്‍നിന്ന് ഇത്തരമൊരു സാക്ഷ്യപത്രവും ഒപ്പം റെസിഡന്‍സ് വിസയുടെ പകര്‍പ്പും യു.എ.ഇ എംബയിലേയ്ക്ക് നല്‍കിയാല്‍ അവര്‍ റെസിഡന്‍സ് വിസ വേഗത്തില്‍ തന്നെ ശരിയാക്കിതരും)
എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു സാക്ഷ്യപത്രം നല്‍കാന്‍ തയ്യാറായില്ല. ആ അധ്യാപകനു പകരം അവര്‍ മറ്റൊരാളെ നിയമിച്ചിരുന്നു. ഇക്കാര്യത്താല്‍ ഈ കേസില്‍ അവര്‍ക്കൊനനും ചെയ്യാനാകില്ല എന്നു കാണിച്ച് സ്‌കൂള്‍ അധികൃതരില്‍ നിന്നും പൂനെ സ്വദേശിയ്ക്ക് കത്ത് ലഭിച്ചു.
അനീഷ് മേഹ്ത്തയുടെ അടുത്തെത്തിയ ഈ കേസിന് വേണ്ട നിര്‍ദേശം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
എത്രയും പെട്ടെന്ന് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ശരിയാക്കിതരണമെന്ന അപേക്ഷയും അതിനൊപ്പം തൊഴില്‍ വിസ റദ്ദ് ചെയ്യുന്നതിനുമായുള്ള കത്ത് അയക്കണം. സ്ഥാപനത്തില്‍ നിന്നും ഇക്കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ശരിയാക്കി തന്നാല്‍ നിങ്ങള്‍ക്ക് യു.എ.ഇയില്‍ മാറ്റൊരു തൊഴില്‍ അന്വേഷിക്കാവുന്നതാണ്
Post Your Comments