![student allegedly threatened to rape, throw acid on classmate](/wp-content/uploads/2018/03/asid-1.png)
ഉത്തർപ്രദേശ്: ഒൻപതാം ക്ളാസുകാരിക്ക് സഹപാഠിയുടെ ബലാത്സംഗ ഭീഷണി. തനിക്ക് വഴങ്ങിയില്ലെങ്കിൽ പെൺകുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്നും സഹപാഠി ഭീഷണിപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കുറച്ച് ദിവസങ്ങൾകൊണ്ട് സഹപാഠി പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതൽ വിദ്യാർത്ഥിക്കെതിരെ യാതൊരു നടപടിയും എടുത്തിരുന്നില്ല.
also read:അദ്ധ്യാപികയ്ക്കും മകള്‍ക്കും ഏഴാം ക്ലാസുകാരന്റെ ബലാത്സംഗ ഭീഷണി
പെൺകുട്ടി പീഡനശ്രമത്തെ എതിർത്തതോടെ ഇയാൾ പെൺകുട്ടിയെ മർദിക്കുകയും ചെയ്‌തു. തുടർന്ന് ആൺകുട്ടി ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ വിളിക്കുകയും മകൾക്കു നേരെ ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണയപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മീററ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments