പനാജി ; ശാന്താറാം നായിക് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പദവി രാജി വെച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ രാഹുലിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയതലമുറക്ക് വഴിമാറിക്കൊടുക്കാനാണ് രാജിയെന്നും കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചതായും നായിക് അറിയിച്ചു. 2017 ജൂലൈയിലാണ് 71 കാരനായ ശാന്താറാം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പദവിയിലെത്തിയത്. ഞായറാഴ്ച നടന്ന പ്ലീനറി യോഗത്തില്‍ പുതുതലമുറ നേതൃനിരയിലേക്ക് കടന്നുവരണമെന്നും നേതാക്കള്‍ കൂടുതല്‍ പരിഗണന യുവാക്കള്‍ക്ക് നല്‍കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു.
ALSO READ ;പരീക്ഷണ പറക്കലിനിടെ ഇന്ത്യൻ വ്യോമസേന വിമാനം തകര്‍ന്നു വീണു
Post Your Comments