തിരുവനന്തപുരം•തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുവദിച്ച ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റിയ നടപടിയ്ക്കെതിരെ തിരുവനന്തപുരം എം.പി ശശി തരൂര്‍ രംഗത്ത്.
ഇന്ത്യ-വിന്‍ഡീസ് മത്സരം ക്രിക്കറ്റ് കളിക്ക് സജ്ജമായ തിരുവനന്തപുരത്ത് നിന്ന് അണ്ടര്‍ 19 ലോകകപ്പ് ഫുട്ബോളിന് വേണ്ടി ഉപയോഗിച്ച കൊച്ചിയിലേക്ക് മാറ്റിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിചിത്ര നടപടിയെക്കുറിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ് തലവൻ വിനോദ് റായിയുമായി സംസാരിച്ചതായി ശശി തരൂര്‍ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് വിനോദ് റായി ഉറപ്പ് നല്‍കിയതായും തരൂര്‍ പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം വളരെയധികം സംശയിക്കപ്പെടേണ്ടതാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments