ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും കുറ്റക്കാരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 കോടി രൂപ അടയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ചുമത്തപ്പെട്ട 249.15 കോടി രൂപയുടെ ആദായനികുതി നടപടികളുടെ ഭാഗമായാണിത്. നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നിയമം ലംഘിച്ച് സോണിയയും രാഹുലും പത്രത്തിന്റെ ഓഫീസ് അടക്കം വിലമതിക്കുന്ന വസ്തുക്കള്‍ തട്ടിയെടുത്തു എന്നാണ് സ്വാമിയുടെ ആരോപണം. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, എ കെ ചൗള എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 31ന് മുമ്പ് പകുതി തുകയും ബാക്കി ഏപ്രില്‍ 15നുള്ളിലും അടച്ചുതീര്‍ത്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments