Latest NewsNewsIndia

തമിഴ് വിപ്ലവ നേതാവ് പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമ തലയറുത്ത നിലയിൽ

ചെന്നൈ: തമിഴ് വിപ്ലവ നേതാവ് പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. തമിഴ്നാട്ടിലെ പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിന് ശേഷം നിരവധി പ്രതിമയ്ക്ക് നേരെ അക്രമം വ്യാപകമായിരിക്കുകയാണ്. പെരിയാര്‍, ഗാന്ധിജി, അബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങി നിരവധി പ്രതിമകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പിന്നീടുള്ള ദിവസങ്ങളില്‍ തകര്‍ക്കപ്പെട്ടിരുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തില്‍ പ്രതിഷേധമറിയിക്കുകയും പ്രതിമകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തതോടെ അക്രമങ്ങള്‍ക്ക് അവസാനമായതാണ്. എന്നാൽ വീണ്ടും ആക്രമണ വാർത്ത പുറത്തു വന്നിരിക്കുകയാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുൻപ് തമിഴ്‌നാട്ടിൽ പെരിയാർ പ്രതിമ തകർത്ത സിപിഐ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button