Latest NewsIndiaNews

നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് രാം വിലാസ് പസ്വാൻ – പ്രതിപക്ഷം ദിവാസ്വപ്നം കാണേണ്ടെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി : നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ . ദിവാസ്വപ്നം കാണുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സർക്കാർ ദളിതർക്കും പാവപ്പെട്ടവർക്കും വേണ്ടി വളരെ വലിയ കാര്യങ്ങളാണ് ചെയ്തതെന്നും ദരിദ്രരേയും ദളിതരേയും വോട്ടു ബാങ്കായി മാത്രമാണ് കോൺഗ്രസ് കണ്ടതെന്നും പസ്വാൻ പറഞ്ഞു. ബീഹാറിൽ നിന്നുള്ള ബിജെപി നേതാക്കളായ സുശീൽ കുമാർ മോദിയേയും ഷാനവാസ് ഹുസൈനേയും അദ്ദേഹം പ്രശംസിച്ചു.

എൽജെപി എൻഡിഎ യിൽ ഉറച്ചു നിൽക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും പസ്വാൻ വ്യക്തമാക്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനുള്ള പിന്തുണ എൻഡിഎ ഘടക കക്ഷിയായ തെലുങ്കുദേശം പാർട്ടി പിൻവലിച്ചിരുന്നു. ഇതിനെ തുടർന്ന് എൻ.ഡി.എയിൽ ഭിന്നിപ്പുണ്ടെന്നും സഖ്യകക്ഷികളെല്ലാം പിന്തിരിയുകയാണെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button